നെഹ്റു കപ്പ് ഫുട്ബോള്‍ കീരീടം ഇന്ത്യയ്ക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കാമറൂണിനെ തകര്‍ത്താണ് ഇന്ത്യ കിരീമണിഞ്ഞത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ടു ഗോള്‍വീതമടിച്ച് തുല്യത പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ നെഹ്റു കപ്പ് കീരീടം നേടുന്നത്. ഇതോടെ റഷ്യയ്ക്കുശേഷം നെഹ്റു കപ്പില്‍ ഹാട്രിക് നേടുന്ന ടീം എന്ന ഖ്യാതി ആതിഥേയര്‍ക്ക് സ്വന്തമായി.



No comments:
Post a Comment