Saturday, September 8, 2012

തന്പാനൂരിലെ ഇന്ത്യന്‍ കോഫീഹൗസ് പൂട്ടിച്ചു!




തിരുവനന്തപുരം സന്ദര്‍ശിച്ചിട്ടുള്ളവരില്‍ തന്പാനൂരിലെ ഇന്ത്യന്‍ കോഫീഹൗസില്‍ ഒരിക്കലെങ്കിലും കയറാത്തവര്‍ വിരളമായിരിക്കും. റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡിനും വളരെയടുത്തുള്ള ഈ കെട്ടിടത്തിന്‍റെ വേറിട്ട രൂപകല്‍പ്പന നിര്‍വഹിച്ചത് വിഖ്യാത വാസ്തുശില്‍പ്പി ലാറി ബേക്കറാണ്. കെട്ടിടത്തിന്‍റെ പുരാണം പറഞ്ഞിട്ടെന്തു കാര്യം? സംഗതി ഇന്ന് അടച്ചുപൂട്ടി. 

ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടറുടെ പരിശോധനയെത്തുടര്‍ന്നാണ് നടപടി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്യുന്നതും വിതരണം ചെയ്യുന്നതും കണ്ടെത്തിയ സാഹചര്യത്തിലാണിത്.

(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക ഡോട്കോം)

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls