Saturday, September 1, 2012

ചലച്ചിത്രനിര്‍മാതാവ് വിന്ധ്യന്‍ അന്തരിച്ചു.

നിരവധി ജനപ്രിയ സിനിമകളുടെ നിര്‍മാതാവായ  വിന്ധ്യന്‍ (61) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശാലിനി എന്‍റെ കൂട്ടുകാരി, ഒരു സ്വകാര്യം, അയാള്‍ കഥയെഴുതുകയാണ്, ദൈവത്തിന്‍റെ മകന്‍, തസ്‌കരവീരന്‍, മുല്ലവള്ളിയും തേന്‍മാവും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വടക്കുനോക്കിയന്ത്രം, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, ഒരേകടല്‍, അരികെ,ഇലക്ട്ര  തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു. കേരള കഫേയില്‍ ശ്യമപ്രസാദ് സംവിധാനം ചെയ്ത ഓഫ് സീസണ്‍ എന്ന ചിത്രത്തില്‍ ചെറിയവേഷം അഭിനയിച്ചിട്ടുണ്ട്. 


പത്മരാജന്‍റെ രചനയില്‍ മോഹന്‍ സംവിധാനം നിര്‍വഹിച്ച ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമ പത്തൊമ്പതാമത്തെ വയസ്സില്‍ നിര്‍മിച്ചുകൊണ്ടാണ് വിന്ധ്യന്‍ സിനിമയിലെത്തുന്നത്. വേണു നാഗവള്ളിയും സുകുമാരനും ശോഭയും ജലജയും മത്സരിച്ച് അഭിനയിച്ച ചിത്രം അക്കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടു. മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന്‍റെ രചനയും വിന്ധ്യനാണ് നിര്‍വഹിച്ചത്.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. കെട്ടിലും മട്ടിലും കാമ്പിലും നമ്മുടെ നാട്ടുവിശേഷം മികച്ചത് തന്നെ. എങ്കിലും നമ്മുടെ നാട്ടു വിശേഷത്തില്‍ ഈ വാര്‍ത്തയുടെ പ്രസക്തി എന്താണെന്നു മനസിലാവുന്നില്ല.

    ReplyDelete
  3. നാട്ടുവിശേഷങ്ങള്‍ക്കൊപ്പം നാട്ടുകാര്‍ക്ക് താല്‍പര്യമുള്ള ചില പൊതു വാര്‍ത്തകളും ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് നെടുംകുന്നം നാട്ടുവിശേഷത്തിന്‍റെ വിലയിരുത്തല്‍

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls