കാനക്കാലായില്‍ പാപ്പച്ചായന് (ഉലഹന്നാന്‍ പൗലോസ്) ഇന്ന് (2012 സെപ്റ്റംബര്‍ ഏഴ്) നൂറാം ജന്‍മദിനം!!!! നെടുംകുന്നം നാട്ടുവിശേഷം കൂട്ടായ്മയിലെ എല്ലാ അംഗങ്ങളുടെയും വായനക്കാരുടെയും പേരില്‍ അച്ചായന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു.
അലക്കിത്തേച്ച വസ്ത്രമണിഞ്ഞ് തോളില്‍ ടര്‍ക്കിയുമിട്ട് വര്‍ഷങ്ങളോളം നെടുംകുന്നം പള്ളിയില്‍ നടന്നെത്തിയിരുന്ന ഈ അച്ചായനെ അറിയാത്തവര്‍ വിരളമായിരിക്കും. നെടുംകുന്നം പള്ളിയിലെ ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെയും വിന്‍സെന്‍റ് ഡീപോള്‍ സൊസൈറ്റിയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജ്വസ്വലതയുമാണാണ് നൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്.
മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 86 അംഗ കുടുംബത്തിന്‍റെ നായകന്‍കൂടിയായ പാപ്പച്ചായന്‍റെ നൂറാം പിറന്നാള്‍ അവിസ്മരണീയമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
ഇന്നു രാവിലെ പത്തരയ്ക്ക് നെടുംകുന്നം പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പാരിഷ് ഹാളില്‍ വികാരി ഫാ. മാത്യു പുത്തനങ്ങാടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പാപ്പച്ചായനെ പൊന്നാടയണിയിക്കും.ഫാ. മാത്യു ചൂരവടി, ഫാ. ജോണ്‍ കുന്നേല്‍,ഫാ. ജെയിംസ് പഴേമഠം, പി.ഡി. ജോസഫ് പുത്തേട്ട്, ഡോ. തോമസ് ജോണ്‍, ഒ.പി. മാത്യു കിടിത്തറ, പി.വി. ജോബ് പുതിയാപറന്പില്‍, അഡ്വ. പി.സി. മാത്യു, തോമസുകുട്ടി ജേക്കബ് പുതിയാപറന്പില്‍ എന്നിവര്‍ ആശംസകള്‍പ്പിക്കും.
പാപ്പച്ചായന്‍റെ ഭാര്യ മറിയാമ്മ 2007ല്‍ നിര്യാതയായി. മക്കള്‍ ത്രേസ്യാമ്മ വിമലഭവന്‍ ഇളങ്ങോയി, കെ.പി. ജോര്‍ജ് (നടുവില്‍, കണ്ണൂര്‍), കെ.പി. ജോസഫ്(കൊല്ലം) കെ.പി. തോമസ്(നട്ക്കപ്പാടം) കെ.പി. സെബാസ്റ്റ്യന്‍ (നെടുംകുന്നം), മേരിക്കുട്ടി ജോസഫ് കുഴിയാത്ത് നെടുമണ്ണി, കെ.പി. മാത്യു, കെ.പി. ആന്‍റണി, സിബി പോള്‍ (എല്ലാവരും നെടുംകുന്നം).



Affectionate regards to Pappachayan and the Kanakkalayil family.
ReplyDelete