നെടുംകുന്നം കര്‍മ്മലീത്താ മഠാംഗവും സെന്റ് തെരേസാസ് സ്കൂളിലെ മുന്‍ അധ്യാപികയുമായ സിസ്റ്റര്‍ അലോഷ്യ(87) നിര്യാതയായി. സംസ്കാരശുശ്രൂഷ നാളെ(സെപ്റ്റംബര്‍ 9) ഉച്ചകഴിഞ്ഞ് രണ്ടിന് മഠം ചാപ്പലില്‍ ആരംഭിക്കും. തുടര്‍ന്ന് നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍ സംസ്കാരം. പരേത നെടുംകുന്നം പുതായപറന്പില് കുടുംബാംഗമാണ്.
ചങ്ങനാശേരി, പുളിങ്കുന്ന്, പായിപ്പാട്, പാവനാശ്രമം, അരുവിക്കുഴി, തോട്ടയ്ക്കാട് എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍ പരേതനായ ജോര്‍ജ് വര്‍ഗീസ്(റിട്ട അധ്യാപകന് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്കൂള്‍ നെടുംകുന്നം), സിസ്റ്റര്‍ സോഫി സി.എം.സി(കാഞ്ഞിരപ്പള്ളി), ഫാ. അലോഷ്യസ് സി.എം.ഐ(കോട്ടയം പ്രോവിന്‍സ്), പി.വി. ജോബ്(റിട്ട. ഹെഡ്മാസ്റ്റര്).



Heartfelt condolences to the bereaved family members. May she rest in peace.
ReplyDelete