അടുത്ത കാലത്ത് റിലീസ് ചെയ്ത പടങ്ങള്‍ വല്ലതും കാണാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അതങ്ങു മാറ്റിവച്ചേര്. തല്‍ക്കാലം എ. ക്ലാസ് തിയേറ്ററുകളെല്ലാം സമരത്തിലാണ്.
സര്‍വീസ് ചാര്‍ജ് രണ്ടു രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ 'എ' ക്ലാസ് തീയറ്റര്‍ ഉടമകള്‍ തീയറ്ററുകള്‍ അടച്ചിട്ട് സമരം തുടങ്ങിയത്.
മുഖ്യമന്ത്രിയുമായും മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
സമരത്തെ തുടര്‍ന്ന് 916, 101 വെഡ്ഢിംഗ് എന്നീ സിനിമകളുടെ റിലീസ് മുടങ്ങി. 'ബി' ക്ലാസ് തീയറ്ററുടമകളും മള്‍ട്ടിപ്ലക്‌സുകളും സമരത്തില്‍ പങ്കെടുക്കുന്നില്ല.



No comments:
Post a Comment