മീഡയ ഹബും സെലിബ്രന്‍റ് ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ ഓഡിയോ സീഡിയുടെ രണ്ടാം പതിപ്പ് തിരുന്നാളിനോടനുബന്ധിച്ച് വിപണയില്‍. വിശുദ്ധനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും അഞ്ച് ഗാനങ്ങളുമാണ് ഇതിലുള്ളത്.
ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ ഫാ. ഷാജി തുന്പേച്ചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന സിഡിയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിഖ്യാതഗായകന്‍ കെസ്റ്റര്‍, വിത്സണ്‍ പിറവം, ഫാ. ഷാജി തുന്പേച്ചിറയില്‍ എന്നിവരാണ്. സീഡി വില 75 രൂപ.
നെടുംകുന്നം പള്ളിത്തിരുന്നാളിനെക്കുറിച്ചുള്ള നെടുംകുന്നം പള്ളിപ്പടിയില്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. പ്രദക്ഷിണത്തെക്കുറിച്ചും പുഴുക്കുനേലര്‍ച്ചയെക്കുറിച്ചും മറ്റും പരാമര്‍ശമുള്ള ഗാനത്തിന്‍റെ സംഗീതവും വേറിട്ടു നില്‍ക്കുന്നു. കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിന്‍റെ ദൃശ്യാവിഷ്കാരമാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.
പള്ളിപ്പടിയിലെ ജൂബിലന്‍റ് ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ സീഡി വില്‍പ്പനയ്ക്കുണ്ട്.
സിഡിയുടെ വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുക -അവര്‍ പറഞ്ഞു.


No comments:
Post a Comment