Wednesday, November 7, 2012

കുറഞ്ഞ ബസ് യാത്രക്കൂലി ആറു രൂപയാക്കി



സംസ്ഥാനത്തെ ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ചു ബസിന്‍റെ കുറഞ്ഞ നിരക്ക് അഞ്ചുരൂപയില്‍ നിന്നും ആറുരൂപയാക്കി ഉയര്‍ത്തി. വിദ്യാര്യാ‍
ത്രാക്കൂലി ഒരു രൂപയായി വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ കുറഞ്ഞ നിരക്ക് ഏഴില്‍ നിന്നും എട്ടുരൂപയാക്കി. സൂപ്പര്‍ ഫാസ്റ്റുകളുടെ കുറഞ്ഞ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും സൂപ്പര്‍ എക്‌സ്പ്രസുകളുടേത് 15 ല്‍ നിന്നും 17 രൂപയും സൂപ്പര്‍ ഡീലക്‌സിന്റെ നിരക്ക് 20 ല്‍ നിന്നും 25 രൂപയുമാക്കി മാറ്റി. ലക്ഷ്വറി ബസുകളുടെയും വോള്‍വോ സര്‍വീസുകളുടെയും കുറഞ്ഞ നിരക്ക് 30 ല്‍ നിന്നും 35 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കിലോമീറ്റര്‍ നിരക്ക് 3 ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ദ്ധിപ്പിച്ചുണ്ട്. ഓട്ടോ റിക്ഷ, ടാക്‌സി നിരക്കുകള്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബസ് യാത്രാക്കൂലി ഏഴു രൂപയും ഓട്ടോറിക്ഷകള്‍ക്ക് 15 രൂപയും ടാക്‌സികള്‍ക്ക് 100 രൂപയും കുറഞ്ഞ നിരക്ക് വേണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls