നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയിലെ വിശുദ്ധ സ്‌നാപകയോഹന്നാന്‍റെ തിരുന്നാളിനോടനുബന്ധിച്ച് ഇന്നു നടന്ന പുഴുക്കുനേര്‍ച്ച ജനപങ്കാളിത്തത്തില്‍ പുതിയ ചരിത്രമെഴുതി. ക്രിസ്തുവിനു മുന്നോടിയായി ലോകത്തിലേക്ക് വരികയും അനീതിക്കും അധര്‍മ്മത്തിനുമെതിരെ പൊരുതുകയും ചെയ്ത വിശുദ്ധന്‍റെ അനുഗ്രഹം തേടി ഭക്തരും സാഹോദ്യര്യത്തിന്റെ സന്ദേശം ഉയര്‍ത്തപ്പിടിക്കുന്ന പുഴുക്കുനേര്‍ച്ചയില്‍ പങ്കുചേരാന്‍ നാനാജാതി മതസ്തരായ ആളുകളും ദൂരെദേശങ്ങളില്‍നിന്നുപോലും ഒഴുകിയെത്തിയപ്പോള്‍ പള്ളിയും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറി.
വൈകുന്നേരം പള്ളിയില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണത്തിലും വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ പ്രദക്ഷിണം പള്ളിയില്‍ മടങ്ങിയെത്താന്‍ രണ്ടു മണിക്കൂറോളമെടുത്തു. വര്‍ണക്കൊടികളും മുത്തുക്കുടകളും ബാന്‍ഡ് സംഘങ്ങളും ചെണ്ടമേളവുമൊക്കെ പ്രദക്ഷിണത്തിന് പൊലിമയേകി. മാണികുളം മുതല്‍ ഗവണ്‍മെന്റ് സ്‌കൂളിന്‍റെ പടിവരെയും വശത്തെ മറ്റു റോഡുകളിലുമൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നിട്ടും പ്രദക്ഷിണത്തില്‍ തിരക്കേറിയിട്ടും ഒരു ഘട്ടത്തിലും ഗതാഗത തടസ്സമുണ്ടാകാതിരുന്നതിന് പോലീസും വോളണ്ടിയര്‍മാരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
പ്രദക്ഷിണം പള്ളിയിലെത്തി, പുഴുക്കുനേര്‍ച്ചയ്ക്ക് ആളുകള്‍ ഇരുന്നപ്പോഴേക്കും മാനം ഇരുണ്ടു. ഉടന്‍ മഴ പെയ്യുമെന്ന പ്രതീതിയായി. പക്ഷെ, അത്ഭുതമെന്നേ പറയേണ്ടൂ, വൈകാതെ മഴയുടെ ഭീഷണി മാറി.
തുടര്‍ന്ന് പുഴുക്കിനുള്ള ഇല വിതരണം ചെയ്യുന്നതനും പുഴുക്കു കുട്ടകള്‍ യഥാസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും താമസം നേരിട്ടു. ജനത്തിരക്കും പുഴുക്ക് തയാറാക്കാന്‍ അല്‍പ്പം വൈകിയതും ഇതിന് കാരണമായി. പള്ളി മുറ്റത്തും പതിനാലാം സ്ഥലത്തെ നടയും സെമിത്തേരി ഭാഗത്തെ റോഡും നിറഞ്ഞ് കവിഞ്ഞ് ജനം റോഡില്‍ വരെ പുഴുക്കിനായി കാത്തുനിന്നു.
ചരിത്രത്തിലാദ്യമായി പുഴുക്ക് വിളമ്പുംമുമ്പേ ഇരുട്ടുവീണു. അപ്പോഴേക്കും അതുവരെ മാറി നിന്നിരുന്ന മഴ ചാറിത്തുടങ്ങി. തുടര്‍ന്ന് കൂടുതല്‍ വൈകിക്കാതെ മണിയടിക്കുകയും വെടിയൊച്ച മുഴക്കുകയും ചെയ്ത് പുഴുക്ക് വിളമ്പി. പക്ഷ, ഇത് എഴുതുന്നതുവരെ മഴ പെയ്യാത്തത് വിശുദ്ധ സ്‌നാപകയോഹന്നാന്‍റെ
അത്ഭുമെന്നല്ലാതെ എന്തു പറയാന്‍?



No comments:
Post a Comment