ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ പതിനൊന്നാമത് ബാലപ്രതിഭാ സംഗമം നവംബര്‍ 10,11 തീയതികളില്‍ നെടുംകുന്നം ഗവണ്‍മെന്‍റ് സ്കൂളില്‍ നടക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നടന്ന ബാലവേദി കലോത്സവങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച ബാല പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.നെടുംകുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായരുടെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്യും.
11ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ആര്‍. പ്രകാശിന്റെ അധ്യക്ഷതയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് വി.ആര്‍. കരുണാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസം നടക്കുന്ന ബാലപ്രതിഭാ സംഗമത്തില്‍ ഇരുപത് ഇനങ്ങളിലായി അറുന്നൂറില്‍ പരം പ്രതിഭകള്‍ മാറ്റുരയ്ക്കും.
(വാര്‍ത്ത-മലയാള മനോരമ)



No comments:
Post a Comment