നെടുംകുന്നം മേഖലയില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ഫോണുകള്‍ നിലച്ചിട്ട് നാളുകളായിട്ടും നന്നാക്കാന്‍ നടപടിയില്ല. പുന്നവേലി റോഡില്‍ കേബിള്‍ തകരാറിനെത്തുടര്‍ന്ന് അമ്പതിലേറെ ഫോണുകള്‍ ഒരുമാസത്തിലേറെയായി നിശ്ചലമാണ്. ഉപയോക്താക്കള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമായിട്ടില്ല.
കേബിള്‍ സ്റ്റോക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ അടക്കമുള്ള ഫോണുകളാണ് നിശ്ചലമായിരിക്കുന്നത്.കുറച്ചുദിവസങ്ങളായി കറുകച്ചാല്‍ മേഖലയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ഫോണുകള്‍ക്കും പലപ്പോഴും റേഞ്ച് കിട്ടാറില്ല.



This comment has been removed by the author.
ReplyDeleteividathe towernte karyavum kannakkaanu...
ReplyDeletecurrent poyal appol phonil range illa..
ivanmarkku entha generator onnum ille?