Saturday, November 10, 2012

ബാലപ്രതിഭാ സംഗമം




ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ പതിനൊന്നാമത് ബാലപ്രതിഭാസംഗമം  നെടുംകുന്നം ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായര്‍ അധ്യക്ഷതവഹിച്ചു. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രഫ.കെ.ആര്‍.ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറികൗണ്‍സില്‍ സെക്രട്ടറി ഇ.എന്‍.വാസു, ജോണ്‍ സെബാസ്റ്റ്യന്‍, ജോണ്‍ പാറയില്‍, പി.സി.ബാബു എന്നിവര്‍ പ്രസംഗിച്ചു. എഴുപതു ലൈബ്രറികളില്‍നിന്നുള്ള ബാലപ്രതിഭകള്‍ പങ്കെടുത്തു. മത്സരം ഇന്നും തുടരും. വൈകുന്നേരം 4.30-നു ചേരുന്ന സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് 

വി.കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. കെ.ആര്‍.പ്രകാശ് അധ്യക്ഷതവഹിക്കും.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls