Sunday, August 12, 2012

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ കറുകച്ചാല്‍ പോലീസ് പിടികൂടി


കറുകച്ചാല്‍: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. വായ്പൂര്‍ ചെമ്പിലാക്കല്‍ പൊടിപ്പാറയില്‍ ഷെമീറി (25) നെയാണു കറുകച്ചാല്‍ പോലീസ് അറസ്റ്റു ചെയ്തത്. പത്തനാട് ഇടയപ്പാറ സ്വദേശിനിയായ പെണ്‍കുട്ടിയെ വ്യാഴാഴ്ച ഉച്ചമുതലാണു കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞു മാതാപിതാക്കള്‍ കറുകച്ചാല്‍ പോലീസില്‍ പരാതി നല്കിയിരുന്നു. 

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പെണ്‍കുട്ടിയെയും യുവാവിനെയും യുവാവിന്റെ കോട്ടാങ്ങലുള്ള ബന്ധുവീട്ടില്‍നിന്നും ശനിയാഴ്ച രാത്രി പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. യുവാവിനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകള്‍ നിലവിലുണെ്ടന്നു പോലീസ് അറിയിച്ചു.


(വാര്‍ത്ത-ദീപിക)

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls