നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്‍റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പാചരണം നാളെ മുതല്‍ എട്ടുവരെ നടക്കും. നാളെ വൈകുന്നേരം നാലിന് ജപമാല, ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന: ഫാ. ജോസഫ് കുഴിയടിയില്‍. രണ്ടിന് രാവിലെ ആറിനും 7.30 നും 9.45നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് ജപമാല. 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന: ഫാ. തോമസ് കൊറ്റത്തില്‍. മൂന്നുമുതല്‍ ഏഴു വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന. എട്ടിന് വൈകുന്നേരം 3.30ന് ജപമാല, നാലിന് തിരുനാള്‍ കുര്‍ബാന, പ്രസംഗം, പ്രാര്‍ഥന: ഫാ. ജേക്കബ് വട്ടയ്ക്കാട്ട്. 5.30ന് പ്രദക്ഷിണം, ലദീഞ്ഞ്, പാച്ചോര്‍ നേര്‍ച്ച. വിവിധ ദിവസങ്ങളില്‍ ഫാ. ജയിംസ് പഴയമഠം, ഫാ. മാത്യു കോട്ടയില്‍, ഫാ. ജയിംസ് കണിക്കുന്നേല്‍, ഫാ. വര്‍ഗീസ് താനമാവുങ്കല്‍, ഫാ. ക്ലമന്‍റ് കൊടകല്ലില്‍ വി.സി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക)


No comments:
Post a Comment