കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ മൂന്നു നഴ്‌സുമാര്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. 113 ദിവസമായി നടക്കുന്ന സമരത്തില്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് നഴ്‌സുമാര്‍ യൂണിഫോമില്‍ ഇന്നുരാവിലെ മുതല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ ഏഴാം നിലയ്ക്കുമുകളില്‍ ഭീഷണിയുമായി നിലയുറപ്പിച്ചത്. ഇവര്‍ കയ്യില്‍ വിഷക്കുപ്പിയും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. വിഷം കഴിച്ച് താഴേക്ക് ചാടുമെന്നാണ് ഭീഷണി.
പോലീസെത്തി നഴ്‌സുമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചവരെ ഫലമുണ്ടായിട്ടില്ല. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും രംഗത്തെത്തി. നഴ്‌സുമാരുടെ ആത്മഹത്യാശ്രമത്തെ കുറിച്ച് കേട്ടറിഞ്ഞ് വന്‍ ജനക്കൂട്ടം ആശുപത്രി പരിസരത്ത് തടിച്ചുകൂടി. ഇവര്‍ ആശുപത്രി മാനേജ്‌മെന്‍റിനും പോലീസിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ക്ഷുഭിതരായ നാട്ടകാര്‍ പിന്നീട് കൊച്ചി-ധനുഷ്‌കൊടി ദേശീയപാത ഉപരോധിച്ചു. ഒരൊറ്റ വാഹനവും ഇതുവഴി കടത്തിവിടുന്നില്ല. രാവിലെ ഒന്‍പതര മുതല്‍ ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
(വാര്‍ത്ത-ദേശാഭിമാനി)




No comments:
Post a Comment