ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ മാന്തുരുത്തി ആഴാംചിറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു.
പുതുപ്പള്ളി പരിയാരം കുഴിയാത്ത് കടുപ്പില്‍ ഇട്ടി ഏബ്രഹാം (64) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ന് പരിയാരത്തെ വീട്ടില്‍നിന്നു ഭാര്യവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.
ഉടന്‍ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്കിനു പിന്നാലെ അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കില്‍ തട്ടിയതാണ് അപകടകാരണമെന്നു പറയുന്നു.


No comments:
Post a Comment