നെടുങ്കുന്നം കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തോടനുബന്ധിച്ചുള്ള കര്‍ഷക സമ്മേളനം ഓഗസ്റ്റ് 17ന്(ചിങ്ങം ഒന്ന്) 2.30നു ഗാന്ധി സ്മാരക ലൈബ്രറി ഹാളില്‍ നടത്തും. ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികല നായര്‍ അധ്യക്ഷത വഹിക്കും.
യോഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്തുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ഉഷ വിജയനും കര്‍ഷകര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്
എല്‍സമ്മ സജിയും ഉദ്ഘാടനം ചെയ്യും. മികച്ച കര്‍ഷകരായി തിരഞ്ഞെടുത്ത രാജ്‌മോഹന്‍ നായര്‍, സണ്ണി പാവുങ്കല്‍, ഹരികുമാര്‍ പാലയ്ക്കല്‍, വിജയന്‍ പനയ്ക്കവയലില്‍, ശാന്തമ്മ വടക്കേപ്രയാറ്റ് എന്നിവരെ സമ്മേളനത്തില്‍ അനുമോദിക്കും.



No comments:
Post a Comment