Friday, August 10, 2012

സാല്‍വേഷന്‍ ആര്‍മി ഭവനസംഘ റാലി നടത്തി


 നവ സമൂഹ സൃഷ്ടിക്കായി വനിതകള്‍ മുന്നിട്ടിറങ്ങണമെന്ന് സാല്‍വേഷന്‍ ആര്‍മി വനിതാ ശുശ്രൂഷകരുടെ സംസ്ഥാന പ്രസിഡന്റ് കേണല്‍ ബിംലാചരണ്‍ പറഞ്ഞു. സാല്‍വേഷന്‍ ആര്‍മി കങ്ങഴ ഡിവിഷന്‍റെ
തൃത്വത്തില്‍ സംഘടിപ്പിച്ച ഭവന സംഘ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്ഥാന ഭവന സംഘ സെക്രട്ടറി ലഫ്റ്റനന്റ് കേണല്‍ എലിസബത്ത് സോളമന്‍ അധ്യക്ഷത വഹിച്ചു.   

വനിതാ ശുശ്രൂഷകരുടെ സംസ്ഥാന സെക്രട്ടറി ലഫ്. കേണല്‍ മല്ലികാ മണി, വനിതാ വികസന ഓഫിസര്‍ ലഫ്. കേണല്‍ മോളമ്മ ഗബ്രിയേല്‍, മേജര്‍മാരായ റെയ്ച്ചല്‍ യോഹന്നാന്‍, ഫ്‌ളോറി തമ്പി, ഷേര്‍ളി മോസസ്, ആന്‍സമ്മ സദാനന്ദന്‍, സാറാമ്മ ഏബ്രഹാം, കുഞ്ഞൂഞ്ഞമ്മ ജോസ്, ക്യാപ്ടന്‍മാരായ ലീലാമ്മ സ്റ്റീഫന്‍സണ്‍, ജാസ്മിന്‍ ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മികച്ച പ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ ഭവന സംഘ ഷീല്‍ഡ് പെരുങ്കാവ് പള്ളിക്ക് കേണല്‍ ബിംലാചരണ്‍ കൈമാറി.
(വാര്‍ത്ത-മനോരമ)

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls