കറുകച്ചാല്‍: ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെയും കൂത്രപ്പള്ളി, കറുകച്ചാല്‍ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാര ബോധവത്കരണ പരിപാടി നടത്തി. കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുലോചന മധു ഉദ്ഘാടനം ചെയ്തു. കൂത്രപ്പള്ളി ക്ഷീരസംഘം പ്രസിഡന്‍റ് ജോസഫ് ജെ. കൊണ്ടോടി അധ്യക്ഷതവഹിച്ചു.
ക്ഷീരവികസന വകുപ്പിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ശുദ്ധമായ പാലുത്പാദനത്തെക്കുറിച്ചും ജോണ്‍ തോമസ്, കെ. രാധാകൃഷ്ണന്‍, ബ്രിന്‍സി മാണി എന്നിവര്‍ ക്ലാസ് നയിച്ചു. മറിയാമ്മ തോമസ്, കുഞ്ഞുമോന്‍ മേലാകുന്നം, എസ്. പ്രഭാകരക്കുറപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


No comments:
Post a Comment