Monday, August 6, 2012

ചന്പക്കരേം കൊണ്ടോടീം കെ.എസ്.ആര്‍.ടീ.സീം കൂട്ടിയിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു


 കോട്ടയം-കോഴഞ്ചേരി റോഡില്‍ തോട്ടയ്ക്കാട് ജംഗ്ഷനു സമീപം പാറപ്പ വളവില്‍ മൂന്നു ബസുകള്‍ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. കോട്ടയത്തുനിന്നു കോഴഞ്ചേരിയ്ക്കു പോകുകയായിരുന്ന ചമ്പക്കര ബസ് യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയപ്പോള്‍ തൊട്ടുപിന്നാലെ എത്തിയ കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കറുകച്ചാലില്‍നിന്നു കോട്ടയത്തേക്കു വന്ന കൊണ്ടോടി ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടം. 

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ ഒരുമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. വാകത്താനം പോലീസ് സ്ഥലത്തെത്തി ബസുകള്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബസുകള്‍ മത്സരിച്ചോടിയതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. 

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls