Thursday, August 16, 2012

കോട്ടയം നസീറിന്‍റെ സഹോദരന്‍റെ വീട്ടില്‍ മോഷണം; നസീറിന്‍റെ വീട്ടില്‍ മോഷണശ്രമം




കറുകച്ചാല്‍: ചലച്ചിത്രനടന്‍ കോട്ടയം നസീറിന്‍റെ വീട്ടില്‍ മോഷണശ്രമം.  നസീറിന്‍റെ സഹോദരന്‍റെ വീട്ടില്‍നിന്നു സ്വര്‍ണവും പണവും അപഹരിച്ചു. കറുകച്ചാല്‍ നസീമ മന്‍സിലില്‍ നാസറിന്‍റെ വീട്ടിലാണ് ഇന്നു പുലര്‍ച്ചെ രണ്ടിന് മോഷണം നടന്നത്. വീടിന്‍റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയോടു ചേര്‍ന്നുള്ള മുറിയിലെ അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണവും 1500 രൂപ വിലവരുന്ന വാച്ചും അപഹരിച്ചു. 

തുടര്‍ന്ന് നാസറിന്‍റെ ഭാര്യ ഹംസത്തിന്റെ കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ഇവര്‍ ഉണര്‍ന്ന് ബഹളംവച്ചപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മോഷ്ടാവ് കൈയില്‍ കരുതിയിരുന്നുവെന്നു സംശയിക്കുന്ന ചുടുകട്ട വീട്ടില്‍നിന്നു കണ്ടെത്തി.


വിവരമറിഞ്ഞ് കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. നാസറിന്‍റെ പാസ്‌പോര്‍ട്ടും എടിഎം കാര്‍ഡുകളും ചെക്ക് ബുക്കും അടങ്ങിയ ബാഗ് വീടിനു പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി




തൊട്ടടുത്തു താമസിക്കുന്ന കോട്ടയം നസീറിന്‍റെ വീട്ടിലും മോഷണശ്രമം നടന്നു. അടുക്കളവാതില്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. ഈ സമയം അയല്‍ക്കാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls