നെടുംകുന്നം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ നവീകരിച്ച വള്ളിമല-കോകുന്നേല്‍പ്പടി റോഡ് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ നായര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഉഷാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലജ കുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.പി. രാജപ്പന്‍ നായര്‍, വല്‍സമ്മ തോമസ്, ഗുണഭോക്തൃ സമിതി ചെയര്‍മാന്‍ സുരേഷ്‌കുമാര്‍ വള്ളിമല, കണ്‍വീനര്‍ പി.ജെ. അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണു റോഡ് നവീകരണ പ്രവര്‍ത്തനം നടത്തിയത്.


.jpg)
No comments:
Post a Comment