Monday, August 20, 2012

വര്‍ക്കല കഹാര്‍ എം.എല്‍ .എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി


 വര്‍ക്കല എം.എല്‍ .എയും കോണ്‍ഗ്രസ് നേതാവുമായ  വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

ബി.എസ്.പി സ്ഥാനാര്‍ഥിയായ എസ്. പ്രഹ് ളാദന്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് നടപടി. പ്രഹ്ളാദന്‍റെ പത്രിക സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചാണ് പ്രഹ്ളാദന്‍ കോടതിയെ സമീപിച്ചത്.

ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്രയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വര്‍ക്കല കഹാറിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വര്‍ക്കല കഹാര്‍ പ്രതികരിച്ചു.

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls