കറുകച്ചാല്‍: മുന്‍ ഡിസിസി പ്രസിഡന്റും ഐഎന്‍ടിയുസി അഖിലേന്ത്യാ ഭാരവാഹിയുമായിരുന്ന പി.എസ്. ജോണിന്‍റെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം 25ന് 2.30ന് സ്മാരക മന്ദിരത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയി അധ്യക്ഷത വഹിക്കും. ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തും. ഡോ. എന്‍. ജയരാജ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, അഡ്വ. ആര്‍. പ്രസാദ്, മാത്യു ജോണ്‍, ഇ.പി. രാജപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. പ്രമുഖ ഗാന്ധിയന്‍ കെ.എം. ചുമ്മാറിനെ പി.എസ്. ജോണ്‍ സ്മാരക പുരസ്‌കാരം നല്‍കി ആദരിക്കും.



No comments:
Post a Comment