Wednesday, August 22, 2012

നെടുംകുന്നം വില്ലേജ് ഓഫീസ് ഇന്നുമുതല്‍ വാടകക്കെട്ടിടത്തില്‍

























ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്ന കെട്ടിടത്തില്‍നിന്നും നെടുംകുന്നം വില്ലേജ് ഓഫീസ് മാറ്റി. ഇന്നുമുതല്‍ എസ്.ബി.ടിക്കു സമീപമുള്ള വാടകക്കെട്ടിടത്തിലായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക. 
നെടുംകുന്നം ചന്തയ്ക്കു സമീപത്തുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ
 ദുരവസ്ഥയും ജീവനക്കാരുടെ ദുരിതവും പലവട്ടം അധികൃതരെ അറിയിച്ചെങ്കിലും  നടപടിയുണ്ടായില്ലെന്ന് പറയപ്പെടുന്നു.

ഒടുവില്‍ തഹസില്‍ദാര്‍ മുന്‍കൈ എടുത്താണ്  ഓഫിസ് വാടകക്കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാന്‍ നടപടി സ്വീകരിച്ചത്. 1986-87 കാലഘട്ടത്തില്‍ കലവറ പി.വി. നീലകണ്ഠപിള്ള സൗജന്യമായി നല്‍കിയ സ്ഥലത്താണ് വില്ലേജ് ഓഫിസിനായി കെട്ടിടം നിര്‍മിച്ചത്. 


നിര്‍മാണത്തിലെ അപാകതയാണ് കെട്ടിടം ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന ഓഫീസില്‍ രേഖകള്‍ സുരക്ഷിതമായി വയ്ക്കാന്‍ ജീവനക്കാര്‍ ക്ലേശിക്കുകയായിരുന്നു.  ജനല്‍ ചില്ലുകള്‍ പല ഭാഗത്തും തകര്‍ന്നിരിക്കുകയാണ്.  



വില്ലേജ് ഓഫിസിനായി പുതിയ കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കലക്ടര്‍, എംഎല്‍എ മുതലായവര്‍ക്ക് നാട്ടുകാരും വിവിധ സംഘടനകളും നിവേദനങ്ങള്‍ നല്‍കിയിരുന്നു. 


No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls