നെടുംകുന്നം ഗ്രാമത്തിന്റെ ഓര്‍മ്മകളില്‍ എക്കാലവും സൂക്ഷിച്ചുവയ്ക്കാന്‍ വേറിട്ട ഒരു സായാഹ്നം. ആറു പതിറ്റാണ്ടുകാലം നാടിന് നിസ്വാര്‍ത്ഥ സേവനമേകിയ ഡോ. സി.ഡി. തോമസ് ചെത്തിപ്പുഴ നാട്ടുകാരുടെ സ്നേഹാദരങ്ങള്ക്കുമുന്നില് ആനന്ദാശ്രുതൂകി.
നെടുംകുന്നം പൗരാവലി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്കൂള്‍ ഹാളില്‍ ഓഗസ്റ്റ് 26 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് വികാരഭരിതമായ രംഗങ്ങള്‍ക്ക് വേദിയായി. ആദരിക്കപ്പെടുന്ന വ്യക്തിയെ അടുത്തറിയുന്നവര്‍ മാത്രം പങ്കെടുത്ത ചടങ്ങ് എന്ന നിലയിലും ഇത് ശ്രദ്ധേയമായി.
സ്കൂള്‍ ഗേറ്റിന് സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്കൂളിലെ ബാന്‍ഡ് സംഘത്തിന്റെയും സ്കൗട്ട് കേഡറ്റുകളുടെയും അകമ്പടിയോടെയാണ് തോരണവും മുത്തുക്കുടകളുംകൊണ്ട് അലങ്കരിച്ച വീഥിയിലൂടെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.
നെടുംകുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഡോ. എന്‍. ജയരാജ് എം.എ..എ ഉദ്ഘാടനം ചെയ്തു. ഡോക്ടറുടെ സ്തുത്യര്‍ഹ സേവനത്തിന് നന്ദിയറിയിക്കാന്‍ ആദരങ്ങള്‍ നല്കാന് സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ എത്തിച്ചേര്‍ന്നു. ദീര്‍ഘകാലം ഡോക്ടര്‍ക്കൊപ്പം പള്ളിപ്പടിയിലെ ആതുരാശ്രമം ഡിസ്പെന്സറിയില് നഴ്സായി സേവനമനുഷ്ടിച്ച സാറാമ്മ പൂവത്തുംമൂട്ടിലിനെ ഡോക്ടറും സഹധര്‍മ്മിണി റോസമ്മയും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിക്കുമ്പോള്‍ സാറമ്മ വിതുന്പി.
ആതുരസേവന രംഗത്തെ വേറിട്ട മാതൃകയാണ് ഡോ. സി.ഡി. തോമസെന്ന് ഡോ. എന്‍. ജയരാജ് എം.എ..എ പറഞ്ഞു. പിന്നിട്ട അറുപതു വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകള്‍ക്ക് ചികത്സയിലൂടെ സ്വാന്തനമേകാന്‍ ഡോ. തോമസിന് സാധിച്ചു. ഇന്ന് ചികിത്സാച്ചെലവുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാലമത്രയും നിസ്വാര്‍ത്ഥ സേവനത്തിന്റെ പാതയില്‍ സഞ്ചരിച്ച ഇദ്ദേഹത്തെപ്പോലുള്ളവര് ആദരവ് അര്‍ഹിക്കുന്നു -അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഡോ. സി.ഡി. തോമസിന്റെ സേവന മനോഭാവവും നിസ്വാര്‍ത്ഥതയും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍ പൗരാവലിയുടെ ഉപഹാരം ഡോ. തോമസിന് സമ്മാനിച്ചു. ആതുരസേവാസംഘം ട്രഷറര്‍ ഡോ. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി വികാരി ഫാ. മാത്യു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. രവീന്ദ്രന്, ഗ്രാമപഞ്ചാ യത്തംഗം മറിയാമ്മ ജോര്‍ജ്, ജുമാഅത്ത് പ്രസിഡന്റ് പി.എം. സെയ്ദ് മുഹമ്മദ് റാവുത്തര്‍, എസ്.എന്‍.ഡി.പി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.വി വിശ്വനാഥന്, കോണ്‍ഗ്രസ് നെടുംകുന്നം മണ്ഡലം പ്രസിഡന്റ് ജോ തോമസ് പായിക്കാട്ട്, സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി എ.കെ. ബാബു, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് പി.ജെ. ജോണ്‍ പടിഞ്ഞാറേമുറിയില്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി അജി കാരുവാക്കല്‍, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം സി.ടി. മജീദ് റാവുത്തര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സ്കറിയ തോമസ് ആനിക്കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ ജോര്‍ജ് ആതുരസേവാ സംഘം ജോയിന്റ് സെക്രട്ടറി അഡ്വ. എ. ജയചന്ദ്രന്, ഗ്രാമദീപം സ്വാശ്രസംഘം പ്രസിഡന്റ് പി.ജെ. ജോണ്‍ പടിഞ്ഞാറേമുറിയില്, നെടുംകുന്നം പള്ളിപ്പടി ഫ്രണ്ട്സ് സ്വാശ്രയ സംഘം പ്രസിഡന്റ് ടിജു ടി. ഡൊമിനിക് പുതിയാപറമ്പില്‍, പള്ളിപ്പടി രക്ഷാ സ്വാശ്രയ സംഘം പ്രസിഡന്റ് ജോസഫ് ടി.വി, നെടുംകുന്നം പള്ളിപ്പടി കൂട്ടായ്മ സെക്രട്ടറി ടോമി ചെറിയാന് വടക്കുംമുറിയില്‍, സി.വൈ.എം.എ സെക്രട്ടറി സുനില്‍ ജോസഫ് തെക്കേക്കര ചെത്തിപ്പുഴ കുടുംബത്തിന്റെ പ്രതിനിധി സി.എസ് ജോസഫ്, ഡോ. സി.ഡി തോമസിന്റെ പ്രഥമ ശിഷ്യന് ഡോ. സി.സി. തോമസ്, ജോസ് പീലിയാനിക്കല്‍ എന്നിവര്‍ വേദിയിലെത്തി ഡോക്ടറെ ആദരിച്ചു.
ഇക്കാലമത്രയും നെടുംകുന്നത്ത് വിജയകരമായി സേവനമനുഷ്ഠിക്കുന്നതിന് സഹായിച്ച ഈശ്വരനും ഓരോ വ്യക്തികള്‍ക്കും മറുപടി പ്രസംഗത്തില്‍ ഡോ. സി.ഡി. തോമസ് നന്ദി പറഞ്ഞു.
സംഘാടകസമിതി ജോയിന്റ് കണ്‍വീനര്‍ ഡോ. സിബി കുര്യന് സ്വാഗതവും നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പോത്തന് കൃതജ്ഞതയും പറഞ്ഞു. ജിജോ ജോണ്‍ നെച്ചികാട്ട് പ്രാര്‍ത്ഥനാഗാനവും മംഗളഗാനവും ആലപിച്ചു.




































നാടി ന്റെ സ്നേഹാദരങ്ങള്ക്കുമുന്നില് ആനന്ദാശ്രുതൂകി ജനകീയ ഡോക്ടര്‍
ReplyDeleteCongratulations and best wishes to Dr Thommachen and family.
ReplyDelete